
23/ 8 / 2022 ൽ കണ്ണിമല കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുയോഗം പി ഡി എസ് , സി ബി ബി ഓ പോഗ്രാം ഡയറക്ടർ ഡോക്ടർ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. നബാർഡ് കോട്ടയം പത്തനംതിട്ട ഡെവലപ്മെൻറ് ഓഫീസർ റെജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കമ്പനി ചെയർമാൻ എം ജെ തോമസ് മഞ്ഞനാനിയിൽ അദ്ധ്യക്ഷനായ മീറ്റിങ്ങിൽ സി ഇ ഒ ബിജു തോമസ് അടുപ്പുകല്ലിൽ 2021 – 22 വർഷത്തെ റിപ്പോർട്ടും അക്കൗണ്ടൻറ് കൊച്ചുറാണി വർഗീസ് കോന്തിയാമഠം 2021 – 22 വർഷത്തെ കണക്കും അവതരിപ്പിച്ചു . റിപ്പോർട്ടും കണക്കും യോഗം ഏകകണ്ഠേന പാസാക്കി . സി ബി ബി ഓ കോഡിനേറ്റർമാരായ സാബിൻ ജോസും സെബിൻ മാത്യുവും ആശംസാ പ്രസംഗങ്ങൾ നടത്തി . ഡയറക്ടർ ബോർഡ് അംഗം സണ്ണി കാരന്താനം സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ജെയ്സൺ തടത്തിൽ കൃതജ്ഞതയും അർപ്പിച്ചു . മീറ്റിംഗിൽ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ചെയർമാൻ തോമസ് മഞ്ഞനാനിയിൽ വിശദീകരിച്ചു. തുടർന്ന് മീറ്റിംഗിൽ വിശദമായ ചർച്ച നടന്നു. രണ്ട് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഒഴിവിലേക്ക് പുതുതായി ഡയറക്ടർ ബോർഡ് അംഗങ്ങൾ ആകേണ്ട മെമ്പർമാരുടെ പേരും പൊതുയോഗം പാസാക്കി. പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളായി ജോജി ജോസഫ് വാളിപ്ളാക്കൽ പാറത്തോട്, സുനിൽ തോമസ് കൊല്ലംകുളം വെളിച്ചിയാനി ,ഷൈബി എബ്രഹാം മാരായിക്കുളം ചോറ്റി, ബിനോയ് തോമസ് പുരയിടം മുണ്ടക്കയം , പി സുരേന്ദ്രൻ പേക്കാട്ട് എരുമേലി, എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .